LATEST NEWS

Related Posts

NEWSKERALAഅപകടത്തിൽ, അമ്മയുടെ കൈയിൽനിന്നു തെറിച്ചുവീണു കുഞ്ഞ് മരിച്ചു

അപകടത്തിൽ, അമ്മയുടെ കൈയിൽനിന്നു തെറിച്ചുവീണു കുഞ്ഞ് മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വാഹനാപകടത്തിൽ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തിൽപെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയിൽനിന്ന് കുഞ്ഞ് തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിന്റെയും നസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ ആണ് മരിച്ചത്.

വൈകീട്ട് മണ്ണഞ്ചേരി ജംക്ഷനു സമീപത്തായിരുന്നു അപകടം. ഭർതൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡിൽനിന്നു വന്ന സ്‌കൂട്ടറിൽ ഇടിക്കാതിരിക്കുന്നതിന് ശ്രമിക്കവെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. നസിയയുടെ കൈയിലിരുന്ന കുഞ്ഞ് റോഡിലേക്ക്്് തെറിച്ചുവീഴുകയുമായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.